തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന്
ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ്
കള്ളവോട്ടുകള്‍ നടത്തിയെന്ന
സ്ഥിരീകരണത്തെ തുടർന്ന് മുഖ്യ
തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍
വേണമോ എന്നുള്ള കാര്യത്തിൽ കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ
തീരുമാനമെടുക്കും. കള്ളവോട്ട്
സംബന്ധിച്ച പരാതികള്‍ കൗണ്ടിംഗ്
ദിവസം വരെയും അന്വേഷിക്കുമെന്നും
ഉയര്‍ന്ന പരാതികളില്‍ കളക്ടര്‍മാര്‍
സമയബന്ധിതമായി അന്വേഷണം
പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചില്ലെങ്കില്‍ അവരുടെ തലയും
ഉരുളുമെന്നും ടീക്കാറാം മീണ നേരത്തെ
പറഞ്ഞിരുന്നു.
കാസര്‍ഗോഡ് ലോക്സഭാ
മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍
പിലാത്തറ യു.പി സ്‌കൂളിലെ 19-ാം
നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട്
ഹൈസ്‌കൂളിലെ 48-ാം നമ്പര്‍ ബൂത്ത്,
കല്യാശ്ശേരി മാടായി പഞ്ചായത്തിലെ
പുതിയങ്ങാടി ജമാ അത്ത്
ഹൈസ്‌കൂളിലെ 69,70ാം നമ്പര്‍
ബൂത്തുകളിലാണ് കള്ളവോട്ട്
നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ്
ഓഫീസർ കണ്ടെത്തി റിപ്പോർട്ട്
സമർപ്പിച്ചിരിക്കുന്നത്.