നിർത്തിവെച്ച ഡെലിവറി വാഹന രജിസ്ട്രേഷൻ ഉടൻ ആരംഭിക്കണം

കുവൈത്ത് സിറ്റി : ഡെലിവറി ലൈസൻസ് കൈവശമുള്ളവരും കമ്പനികളും ഓരോ ലൈസൻസിനും അനുവദനീയമായ ശേഷിയിൽ
വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും രജിസ്ട്രേഷനായി കാത്തിരിക്കുന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഓരോ ഡെലിവറി ലൈസൻസിനും 15 മോട്ടോർസൈക്കിളുകളും പത്ത് കാറുകളുമായി
പരിധി നിശ്ചയിച്ചയിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് തീരുമാനിച്ചിരുന്നു, ബി നിയന്ത്രണ തീരുമാനം പുറപ്പെടുവിക്കുന്നതുവരെ വാഹനങ്ങൾക്കും ബൈക്കുകൾക്കുമുള്ള രജിസ്ട്രേഷൻ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവച്ചതായും ജനറൽ ട്രാഫിക് വകുപ്പ് വിശദീകരിച്ചു. നിയന്ത്രണ തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് ഡെലിവറി സ്ഥാപന സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഒരു നിയമസാധുതയും ഇല്ലാതെ അകാരണമായി വാഹന രജിസ്ട്രേഷൻ നിർത്തി വയ്ക്കുന്നത് വാണിജ്യ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിലവിൽ റസ്റ്റോറൻറ്കൾക്കും മറ്റും നൽകുന്ന സേവനത്തിൽ നഷ്ടം വരുത്തുമെന്നുമാണ് ഇവരുടെ അവകാശവാദം.

ഡെലിവറി സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും ഫിനാൻഷ്യൽ ഗ്യാരണ്ടിയായി 150 ദിനാർ നിരക്കിൽ മാനവവിഭവശേഷി മന്ത്രാലയം ഈടാക്കാൻ ആരംഭിച്ചു. പ്രസ്തുത തൊഴിലാളി പിരിഞ്ഞു പോവുകയോ സ്ഥാപനം അടച്ചു പൂട്ടുകയോ ചെയ്താൽ ഈ തുക തിരിച്ച് സ്ഥാപന ഉടമക്ക് നൽകുമെന്നും പാം അധികൃതർ അറിയിച്ചു.