സ്വാതന്ത്ര്യദിനാഘോഷം; വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു കേന്ദ്രആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്.