കോവിഡ് വാക്സിനുകളുടെ ആദ്യ ബാച്ച് ഡിസംബർ അവസാനമെത്തും

0
20

കുവൈത്ത് സിറ്റി:കോവിഡിനെതിരായ പ്രതിരോധ വാക്സിനുകളുടെ ആദ്യ ബാച്ച് ഡിസംബർ അവസാനം കുവൈത്തിലെത്തും. ഫൈസർ-ബയോ‌ടെക് വാക്സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) അനുമതി ലഭിച്ചതോടെ അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ ഉപയോഗിക്കാൻ കുവൈത്ത് അനുമതി നൽകിയിരുന്നു .
വാക്‌സിൻ്റെ സുരക്ഷയും ഗുണനിലവാരവും സമഗ്രമായി അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനമെന്ന് ഫാർമസ്യൂട്ടിക്കൽ ആന്റ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കോവിഡിന് എതിരായ മുൻനിര പോരാളികൾക്കും പ്രായമായവർക്കും സ്ഥിര രോഗികൾക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഇതിനുള്ള പട്ടിക തയ്യാറാക്കി കഴിഞ്ഞു. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഔദ്യോഗിക സൈറ്റിൽ രജിസ്ട്രേഷൻ ലിങ്ക് നൽകിയിരുന്നു. നിരവധി പേർ ഇതിനോടകം തന്നെ ഇതിൽ ചെയ്തിട്ടുണ്ട്.