കോവിഡ് 19: കുവൈറ്റിൽ മരണസംഖ്യ ആറായി; രോഗബാധിതർ 1751

കുവൈറ്റ്: കഴിഞ്ഞ ദിവസം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുവൈറ്റിൽ‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. കഴിഞ്ഞ ദിവസം പുതിയതായി 93 പേർക്കാണ് കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1751 ആയി.

ഇതിൽ 280 പേർ ഇതുവരെ രോഗമുക്തി നേടി. 1465 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.