ഖൈത്താൻ മെട്രോയിൽ ഡോക്ടർ ക​ൺ​സ​ൾ​ട്ടേ​ഷന് വെറും 1 ദിനാറും മറ്റു പ്രൊസീജറുകൾക്ക് 50% വരെ ഡിസ്‌കൗണ്ടും


കുവൈറ്റിലെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഖൈത്താൻ ബ്രാഞ്ചിൽ സ്പെഷ്യാലിറ്റി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡോ​ക്ട​ർ​മാ​രു​ടെ​യും ക​ൺ​സ​ൾ​ട്ടേ​ഷൻ ഇപ്പോൾ വെറും ഒ​രു ദി​നാ​റിനു ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ 15ഓ​ളം ടെ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ട്ട ഫു​ൾ ബോ​ഡി ചെ​ക്ക​പ്പ് 10 ദി​നാ​റിനും ലാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സ​ർ​വി​സു​ക​ൾക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന മെട്രോ ഖൈ​ത്താ​നിൽ ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഡെ​ന്റ​ൽ, ജ​ന​റ​ൽ മെ​ഡി​സി​ൻ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ലാ​ബ്, എ​ക്സ്റേ, അ​ൾ​ട്രാ​സൗ​ണ്ട്, ഫാ​ർ​മ​സി എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഓൺലൈൻ
അപ്പോയ്ന്റ്മെന്റ് വഴിയും ഇപ്പോൾ ഡോക്ടർ കൺസൽറ്റേഷൻ ബുക്ക് ചെയ്യാനാവും. സാമ്പത്തിക പരിമിതികൾ കാരണം ആർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ഇത്തരം ഹെൽത്ത് കെയർ പാക്കേജുകൾ ലഭ്യമാക്കിയിരിക്കുന്നത് മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതിന് വേണ്ടിയാണെന്നും മെട്രോ മാനേജ്‌മെന്റ് അറിയിച്ചു. പ്രാപ്യതയ്ക്കും താങ്ങാനാവുന്ന വിലയ്ക്കും മുൻഗണന നൽകുന്നതിലൂടെ, ആരോഗ്യ പരിരക്ഷാ ലഭ്യതയിലെ വിടവ് നികത്താനും ഖൈത്താനിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.