ഗാർഹിക തൊഴിലാളികൾ ഡിസംബർ 14 മുതൽ തിരിച്ചെത്തും

0
13

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ ബെൽസലാമ ഡോട്ട് കോം വൈകീട്ടോടെ പ്രവർത്തനമാരംഭിക്കും. ഇതിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ഡിസംബർ 14ന് കുവൈത്തിൽ എത്തും. ആദ്യഘട്ടത്തിൽ ഇന്ത്യ ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് കൊണ്ടുവരിക. തൊഴിലാളിയുടെ പേരും സിവിൽ നമ്പറുംവെച്ച് തൊഴിലുടയക്കോ സ്പോൺസർക്കോ ബെൽസലാമയിലെ രജിസ്റ്റർ ചെയ്യാം.
ഇന്ത്യയിൽ നിന്ന് 110 ദിനാറും, ശ്രീലങ്ക ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് 145 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഫിലിപ്പീൻസിൽ നിന്ന് 220 ദിനാർ വരെയാകും.
തിരിച്ചെത്തുന്ന തൊഴിലാളികള്ക്കായി 58 ക്വാറൻ്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 14 ദിവസത്തെ ക്വാറൻ്റൈൻ ഒപ്പം 3 പി സി ആർ ടെക്സ്റ്റ്കളും നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തും. തൊഴിലാളിക്ക് ഒരാൾക്ക് 270 കുവൈറ്റ് ദിനാർ ആണ് ചിലവ് കണക്കാക്കുന്നത്. ഈ തുക തൊഴിലുടമയോ സ്പോൺസറോ നൽകണം. ആകെ എൺപതിനായിരം ഗാർഹിക തൊഴിലാളികളാണ് തിരികെയെത്താൻ ഉള്ളത്.എന്നാൽ ദിവസവും 600 പേരെ മാത്രമേ കൊണ്ടുവരികയുള്ളൂ.
ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽ നിന്നുള്ള ആർട്ടിക്കിൾ 20 തൊഴിലാളികളെ കുവൈത്തിലേക്ക് എത്തിക്കുന്നതിനായി നാഷണൽ ഏവിയേഷൻ സർവീസസ് (എൻ‌എ‌എസ്) ആണ് വെബ്‌സൈറ്റ് ആരംഭിച്ചത്.കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യുന്നത്. സ്പോൺസർമാർക്ക് അവരുടെ തൊഴിലാളികളെ വേഗത്തിലും സുരക്ഷിതമായും കുവൈത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയാണ് ബെൽസലാമ.കോം ലക്ഷ്യമിടുന്നത്.