ജിസിസി ഉച്ചകോടി ജനുവരി 5ന് സൗദിയിൽ നടക്കും

കുവൈത്ത് സിറ്റി :ബഹ്‌റൈനിൽ നടക്കേണ്ടിയിരുന്ന ജിസിസി ഉച്ചകോടി ജനുവരി 5ന് സൗദിയിൽ വെച്ച് നടക്കും.കുവൈത്ത് പത്രമായ അല്‍-റായ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തതത്.ഈ ഉച്ചകോടിയോടെ ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ജി.സി.സി ആസ്ഥാനമായ സൗദിയിൽ നടക്കുന്ന ഉച്ചകോടിയില്‍
ഖത്തര്‍ ഉപരോധത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജി.സി.സിയിലെ എല്ലാ നേതാക്കളും ഇതിൽ പങ്കെടുക്കുമെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.ഖത്തര്‍ ഉപരോധത്തിന് പരിഹാരമുണ്ടാക്കുകയാണ് ഉച്ചകൊടിയിലെ പ്രധാന അജണ്ട. ഖത്തറിന് എതിരായ ഉപരോധം നീക്കുന്ന തിനായി കുവൈത്തും അമേരിക്കയും കാര്യക്ഷമമായി ഇടപെട്ടിരുന്നു. തുടർന്നാണ് ഉപരോധം നിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ അറിയിച്ചത്. ഈ തീരുമാനത്തെ യുഎഇയും ഈജിപ്തും സ്വാഗതം ചെയ്തിരുന്നു.
2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ ഖത്തറിനെതിരേ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്.