ട്വന്റി ട്വന്റി വേൾഡ്‌ കപ്പ്‌ പ്രവചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത്‌ : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷൻ കെ ഇ എ കുവൈത്ത്, റിഗ്ഗായ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി വേൾഡ്‌ കപ്പ്‌ ക്രിക്കറ്റ്‌ പ്രവചന മത്സരത്തിന്റെ പോസ്റ്റർ കേന്ദ്ര പ്രസിഡണ്ട്‌ രാമക്യഷ്ണൻ കള്ളാർ ഏരിയാ ജന. സെക്രട്ടറി സത്താർ കൊളവയലിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് അബ്ദുള്ള കടവത്ത്‌ അധ്യക്ഷത വഹിച്ചു. കെ ഇ എ അഡ്വൈസറി ബോർഡ്‌ അംഗം മുനീർ കുണിയ, ആക്ടിംങ്ങ്‌ ജന.സെക്രട്ടറി പ്രശാന്ത്‌ നെല്ലിക്കാട്ട്‌, സെക്രട്ടറി റഹീം ആരിക്കാടി, മീഡിയ കൺവീനർ റഫീക്ക്‌ ഒളവറ, റസ്സാക്ക്‌ കയ്യാർ സംബന്ദിച്ചു. വിനോദ്‌ കുമർ എൻ വി സ്വാഗതവും സിദ്ദീക്ക്‌ ശർഖി നന്ദിയും പറഞ്ഞു.