തൃപ്തി ദേശായിയുടെ സന്ദർശനം ഗൂഡാലോചന  

ബരിമല സന്ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നിൽ ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ  അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ബിജെപി സ്വാധീനമുള്ള മഹാരാഷ്ട്രയിൽ നിന്ന് ഒരു സംഘം സ്ത്രീകൾ ശബരിമലയിലേക്ക് പോവുക, കാലത്ത്‌ അഞ്ചുമണിക്ക്‌ നെടുമ്പാശേരിയിലെത്തുക, കേരളത്തിലെ ഒരു ചാനൽ മാത്രം നേരത്തെ വിവരം അറിഞ്ഞ്‌ പ്രതികരണമെടുക്കുക, തുടർന്ന്‌ കോട്ടയം വഴി ശബരിമലയിലേക്ക്‌ പോകുന്നു എന്ന്‌ പറഞ്ഞ്‌ യാത്ര പുറപ്പെടുക,  പിന്നീട് അവരെ കാണുന്നത് കമ്മിഷണർ ഓഫീസിൽ. അത് മുൻകൂട്ടി അറിഞ്ഞത് പോലെ ഒരു സംഘം പ്രതിഷേധക്കാർ അവിടെ കാത്ത് നിൽക്കുക, സ്ത്രീകളെ ആക്രമിക്കുക, ഇതിന്റെ പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഉണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല. ഞാനങ്ങനെ കരുതുന്നു,” മന്ത്രി പറഞ്ഞു