തൊഴിൽ നിയമലംഘനം: ഒമാനിൽ 155 പേരെ നാടു കടത്തി

മസ്കറ്റ്: തൊഴിൽ നിയമലംഘനം നടത്തിയ നൂറുകണക്കിന് പ്രവാസികളെ ഒമാനിൽ നിന്നു നാടു കട‌ത്തി. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഒമാൻ മാൻപവർ മന്ത്രാലയത്തിന് കീഴിലുള്ള മസ്കറ്റ് ഇൻസ്പെക്ഷൻ ടീം ആണ് പരിശോധന നടത്തിയത്.

ഒക്ടോബർ 16 മുതല്‍ 22 വരെ നടത്തിയ പരിശോധനയിൽ മാത്രം 155 പേരാണ് പിടിയിലായത്. തൊഴില്‍ വിപണിയിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി ശക്തമായ പരിശോധനയാണ് മസ്കറ്റ് അധികൃതര്‍ നടത്തിവരുന്നത്.