നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ സ്വർണ്ണ വേട്ട: കുവൈറ്റിൽ നിന്നെത്തിയ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കുവൈറ്റിൽ നിന്നെത്തിയ രണ്ട് പേരിൽ നിന്ന് അഞ്ചരക്കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം രണ്ടു കോടിയോളം രൂപ വിലവരും.

ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശികളായ ദേശ്മുഖ്, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. വ്യായമങ്ങൾക്കായി ഉപയോഗിക്കുന്ന ഡംപെൽസിന്റെ ഹാൻഡിൽ പോര്‍ഷനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.