പാലക്കാടൻ മേള – 2019 സംഘടിപ്പിച്ചു

0
7

 

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ഓണംഈദ് ആഘോഷങ്ങളുടെ ഭാഗമായി പാലക്കാടൻ മേള – 2019 സംഘടിപ്പിച്ചു.

സെപ്റ്റംബർ മാസം  26, 27 തിയതികളിലായി അബാസ്സിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിഅഘോഷ പരിപാടികൾ

26 ന് വൈകുന്നേരം പൂക്കള മത്സരവും കുട്ടികൾക്കുള്ള ചിത്രരചന മത്സരത്തോടും  കൂടി ആരംഭിച്ചു

തുടർന്ന്  27 ന് രാവിലെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയ്ക്ക് ശേഷം പൽപക് പ്രസിഡന്റ് പി.എൻ.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഫോകലോർ അവർഡ് ജേതാവും മികച്ച നടൻ പാട് വിദ്വാനും പിന്നണി ഗായകനുമായി പ്രണവം ശശി ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികളുടെ  ഉത്ഘാടനം നിർവഹിച്ചുചടങ്ങിൽ പൽപക് കലാവിഭാഗം സെക്രട്ടറി സുനിൽ രവി സ്വാഗതം പറകയും പൽപക് ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ റിപ്പോർട്ട് അവതരണം നടത്തുകയും ചെയ്തുചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർബി..സിഎക്സ്ചേഞ്ച് അബാസിയ ഏരിയാ മാനേജർ റിനോഷ് കുരുവിളശ്രീലങ്കൻ എയർലൈൻസ് ഫിനാൻസ് മാനേജർ അസൈർ പെരേരപൽപക് രക്ഷാധികാളായ വി.ദില്ലിഹരി മങ്കരഉപദേശക സമിതി അംഗം അനൂപ് മാങ്ങാട്വൈസ് പ്രസിഡന്റ ടി.എംമോഹന്നൻവനിതാ വേദി കൺവീനർ ബിന്ധു വരദ എന്നിവർ സംസാരിച്ചുപൽപക് നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് ചാരിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ വിവരിക്കുക ഉണ്ടായിപൽപക് പുതിയതായി തുടങ്ങുന്ന ലൈബ്രറിയുടെ ഉത്ഘാടനം പൽപക് രക്ഷാധികാരി സുരേഷ് മാധവൻ ബാല സമിതി കൺവീനർ രാജി മാവത്തിന് പുസ്തകം കൈമാറി നിർവഹിച്ചുപൽപക് ട്രെഷറർ പ്രേമരാജ് നന്ദി പറഞ്ഞു.

 

പൊതുസമ്മേളനത്തിനു ശേഷം പൽപക് കലാവിഭാഗം അവതരിപ്പിച്ച കലാവിരുന്ന് അരങ്ങേറിതുടർന്ന് ഫോകലോർ അവാർഡ് ജേതാവ് പ്രണവം ശശിയുടെ നേതൃത്വത്തിൽ കേരളത്തിനിന്നുള്ള ആറോളം കാലാകാരന്മാർ അടങ്ങിയ “നാട്ടുകൂട്ടം” അവതരിപ്പിച്ച നാട്ടൻ പാട്ടുകളുംപ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തും ഗായിക പാർവ്വതി ദീപ്ക്കും ചേർന്ന് ഒരുക്കിയ  ഗാനമേള ശ്രോദ്ധക്കളുടെ മനംകവരുന്നതായിരുന്നുസ്വാദിഷ്ടമായ വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നവയായി.