പ്രവാസികൾക്കായി രാഷ്ട്രീയം മറന്നു ഐക്യപ്പെടും –  പ്രവാസി മിത്രം ഫാമിലി ക്ളബ്ബിനു ഉജ്വല തുടക്കം

0
6
കുവൈറ്റ് :
പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ     പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്   രാഷ്ട്രീയം മറന്നു കേരളം ഒറ്റക്കെട്ടായി പൊരുതുമെന്ന് പാർലമെന്റ് അംഗം കെ. മുരളീധരൻ. 
കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപം നൽകിയ പ്രവാസി മിത്രം ഫാമിലി ക്ളബ്ബിന്റെ ഒന്നാമത് കുടുംബ മേള  “കളിയും കാര്യവും” ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളാണ് നാട്ടിന്റെ നട്ടെല്ലും ആശ്രയവും.  പ്രളയകാലത്തും അല്ലാത്തപ്പോഴും പ്രവാസികൾ നാട്ടിന് നൽകിയ സംഭാവനകൾ കേരളത്തിന് ആശ്വാസം നൽകി.  പ്രവാസികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, വോട്ടാധികാരം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരളത്തിൽ നിന്നുള്ള ലോക സഭയിലെയും, രാജ്യ സഭയിലെയും അംഗങ്ങൾ രാഷ്ട്രീയം മറന്നു ഒരുമിച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ  ഓഗസ്റ്റ് 3 – 4 തിയ്യതികളിലായി ചേർന്ന ഇരു ദിന കുടുംബ മേള ഇഖ്‌റ ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ പി.സി. അൻവർ ഫ്ലാഗ് ഓഫ് ചെയ്തു.  പ്രവാസി മിത്രം ഫാമിലി ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘടനവും ലോഗോ പ്രകാശനവും പാര്ലമെന്റ് അംഗം കെ. മുരളീധരൻ നിർവഹിച്ചു.
മുഖ്യ രക്ഷാധികാരി കെ. സിദ്ദിഖ് അധ്യക്ഷനായിരുന്നു. സഗീർ  തൃക്കരിപ്പൂർ ക്ളബ്ബിന്റെ ലക്ഷ്യങ്ങളും പ്രവർത്തനവും വിശദീകരിച്ചു.   വൈസ് ചെയർമാന്മാരായ ഹംസ പയ്യന്നുർ, അബ്ദുൽ ഫത്താഹ് തയ്യിൽ, ഇബ്രാഹിം  കുന്നിൽ, ട്രഷറർ സി. ഫിറോസ്, അലി മാത്ര, വർക്കിംഗ് പ്രസിഡന്റ് കെ. ബഷീർ, ഓർഗനൈസിങ് സെക്രട്ടറി കെ.സി. അബ്ദുൽ ഗഫൂർ, ഫർവാനിയ സോണൽ പ്രസിഡന്റ് മജീദ് റവാബി, അഹമ്മദി സോണൽ പ്രസിഡന്റ് നിസാം നാലകത്ത്, കേരള  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുല്ല, സെക്രട്ടറി സലിം അറക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറിൽ പരം കുടുംബാംഗങ്ങളാണ് കുടുംബ സദസ്സിൽ പങ്കെടുത്തത്.  കേരളത്തിലെ അറിയപ്പെടുന്ന കുടുംബ ബോധവൽക്കരണ പരിശീലകനായ നിസാം എ.പി. യുടെ നേതൃത്വത്തിൽ, അഭിഷാദ് അസീസ്, ജെസ്‌ലിന ടീച്ചർ, നിസാം അഹമ്മദ് , ഷാഫി പാപ്പിനിശ്ശേരി, നൂറസീന ടീച്ചർ, നസ്രീൻ അഹമ്മദ് തുടങ്ങിയവർ നയിച്ച പരിശീലന പരിപാടികൾ, കുട്ടികളുടെ ഒപ്പന, മാജിക് ഷോ, മിമിക്രി, ഫയർ വാക്, സെൽഫി കോണ്ടെസ്റ്റ്, ഗാനാലാപനം തുടങ്ങി ഒട്ടേറെ ഉല്ലാസ പരിപാടികളും കൊണ്ട് സമൃദ്ധമായ കുടുംബ മേള കുടുംബത്തോടൊപ്പം ഒഴിവു കാലം ഉല്ലസിക്കാനും, വിവിധ പ്രദേശങ്ങളി നിന്നും എത്തിയ പ്രവാസി കുടുംബാംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുമുള്ള സുവര്ണാവസരമായി മാറി.  ക്രാഫ്റ്റ് വില്ലേജിലെ എക്സിബിഷൻ ഗാലറിയും പ്രകൃതി രമണീയമായ ഉല്ലാസ കാഴ്ചകളും നൽകിയ പുത്തൻ ഉണർവുമായാണ് പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.