കുവൈത്ത് സിറ്റി: കുവൈത്ത് വത്ക്കരണത്തിലേയ്ക്ക് രാജ്യം കടക്കുമ്പോഴും അനുകൂല സമീപനമല്ല പൗരൻമാരിൽ നിന്ന്
ഉണ്ടാകുന്നത്. ചില ജോലികളോട് കുവൈത്ത് സ്വദേശികൾ വിമുഖത കാട്ടുന്നതായാണ് വിവരം. കുവൈത്ത് വത്ക്കരണത്തിന് നേതൃത്വം നൽകുന്ന സിവിൽ സർവ്വീസ് കമീഷന് ലഭിച്ച വിവിധ റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിവർഷം സർവ്വകലാശാല പഠനം പൂർത്തിയാക്കി പുറത്ത് വരുന്നുണ്ടെങ്കിലും ചില തൊഴിലുകൾക്ക് വേണ്ടിയുള്ള അപേക്ഷകളിൽ ദൗർലഭ്യം നേരിടുന്നു.
ആരോഗ്യ രംഗത്താണ് എറ്റവും കൂടുതൽ ദൗർലഭ്യം പ്രകടമാകുന്നത്. വർഷങ്ങളായി ഡോക്ടർ, ദന്ത ഡോക്ടർ, നഴ്സ് എന്നീ തസ്തികകളിലേയ്ക്ക് ആളെ കിട്ടാനില്ല. സാങ്കേതിക ഐറ്റി വിഭാഗം, വിദ്യാഭ്യാസ മേഘലയിലും സമാന അവസ്ഥയാണ് ഉള്ളത്. 32 തരo ജോലികൾക്ക് വേണ്ടിയാണ് ഉദ്യോഗാർത്ഥികളെ ആവശ്യമായി വരുന്നത്. 11 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നവയിൽ എഴെണ്ണത്തിന് സർവ്വകലാശാല ബിരുദത്തിന് മുകളിലും നാല് എണ്ണത്തിന് ഡിപ്ളോമാ യോഗ്യതയാണ് വേണ്ടത്.
ചില ജോലികളോട് കുവെത്തികൾക്ക് താൽപ്പര്യമില്ല.
കുവൈത്ത് സിറ്റി: കുവൈത്ത് വത്ക്കരണത്തിലേയ്ക്ക് രാജ്യം പോവുകയാണ്. എന്നാൽ കുവൈത്ത് വത്ക്കരണത്തിൽ പൗരൻമാരിൽ നിന്ന് അനുകൂല സമീപനമല്ല ഉണ്ടാകുന്നത്. ചില ജോലികളോട് കുവൈത്തികൾ വിമുഖത കാട്ടുന്നു. കുവൈത്ത് വത്ക്കരണത്തിന് നേതൃത്വം നൽകുന്ന സിവിൽ സർവ്വീസ് കമീഷന് ലഭിച്ച വിവിധ റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിവർഷം സർവ്വകലാശാല പഠനം പൂർത്തിയാക്കി പുറത്ത് വരുന്നുണ്ടെങ്കിലും ചില തൊഴിലുകൾക്ക് വേണ്ടിയുള്ള അപേക്ഷകളിൽ ദൗർലഭ്യം നേരിടുന്നു.