കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി നിയമലംഘകർക്ക് സ്റ്റാറ്റസ് നിയമപരമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ഭാഗിക പൊതുമാപ്പ് കാലാവധി ജനുവരി 31 ന് അവസാനിക്കും. എന്നാൽ ഈ പ്രയോജനം ഇതുവരെ ഉപയോഗപ്പെടുത്തിയത് കുറച്ചുപേർ മാത്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് നിയമലംഘകരെ എണ്ണത്തിൽ 38 ശതമാനം വർധന ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് 180000 ത്തോളം പേർ അനധികൃത താമസിക്കാൻ ആണെന്ന് ചുരുക്കം. കുറച്ചുകാലമായി പരിശോധന ക്യാമ്പയിനുകൾ നടക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിയമലംഘകർക്ക് എതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രാലയം നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിൽ ഒന്ന്, കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാനിരോധനമാണ്. സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം നിരവധി തവണ നിയമലംഘകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേവലം 2500 പേർ മാത്രമാണ് ആണ് ഫൈൻ അടച്ച് സ്റ്റാറ്റസ് നിയമവിധേയമാക്കിയത് എന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
ആയിരക്കണക്കിന് നിയമലംഘകരാണ് ജലീബ് അൽ ഷൂയൂഖ്, ഹസവി, അംഹാര എന്നിവിടങ്ങളിൽ താമസിക്കുന്നത്. പരിശോധന കാമ്പെയ്ൻ സജീവമാക്കുന്നതിൻ്റെ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ കാമ്പെയ്നുകൾ ഇല്ലാത്തതിനാൽ രാജ്യത്തെ റസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. നിയമലംഘകരുടെ എണ്ണം 130,000 ൽ നിന്ന് 180,000 ആയി ഉയർന്നു.