കുവൈറ്റ്: പ്രവാസികൾ നാടിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകൾ മഹത്തരമാണെങ്കിലും വരുംതലമുറ നാടിനോട് സ്നേഹമുള്ളവരാകണമെങ്കിൽ അവരെ വളർത്തുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്ന് ഡോ.രാജുനാരയണ സ്വാമി. പ്രവാസികള്‍ മക്കളെ നാടിന് പ്രതിബദ്ധതയുള്ളവരായി വളർത്തണം. എൻഎസ്എസ് കുവൈറ്റിന്റെ മന്നം ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തിക്കാനും സ്നേഹിക്കാനും ആശിക്കാനും ഒന്നുമില്ലാത്ത അവസ്ഥയിലാണ് യുവജനം. നിരാശയുടെ കയത്തിലേക്ക് മുങ്ങിത്താഴുകയാണ്. അവർക്ക് ദിശാബോധം നൽകുന്ന സംസ്കാരം വളരണം. സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കഴിവുള്ള തലമുറയാണ് വാര്‍ത്തെടുക്കേണ്ടത്. അദ്ദേഹം വ്യക്തമാക്കി.