ഫിലിപ്പിൻ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി അറസ്റ്റിൽ

0
17

കുവൈത്ത് സിറ്റി : കുവൈത്തിലെ സൂറയിൽ ഫിലിപ്പിൻ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശിയെ പോലീസ് അറസ്റ്റ് ചെയ്തതായി അൽ അൻബ ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്തു. ഒരു കുവൈത്ത് സ്വദേശിയുടെ വീട്ടിൽ ചില ജോലികൾ ചെയ്യുകയായിരുന്ന പ്രതി വീട്ടുജോലിക്കാരിയുടെ മുറിയിലേക്ക് കടന്ന് അവരെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് വേലക്കാരി സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന്
സ്പോൺസർ പോലീസിനെ വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ വീട്ടുജോലിക്കാരി തന്നെ പ്രലോഭിപ്പിക്കുക ആയിരുന്നു എന്ന് പ്രതി ആരോപിച്ചു. യുവതി ആരോപണം നിഷേധിച്ചിട്ടുണ്ട്