മനുഷ്യക്കടത്ത്: കുവൈറ്റിലെ ഒരു കമ്പനി സമ്പാദിച്ചത് 20 മില്യൺ ദിനാർ

കുവൈറ്റ്: മനുഷ്യക്കടത്തിലൂടെ പതിനായിരക്കണക്കിന് തൊഴിലാളികളെ എത്തിച്ച കുവൈറ്റിലെ ഒരു കമ്പനി നേടിയത് 20മില്യൺ ദിനാര്‍. വൻ മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് കമ്പനിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വരുന്നത്. സർക്കാർ കരാർ ജോലികള്‍ക്കായി ബംഗ്ലാദേശി തൊഴിലാളികളെ വൻതോതിൽ എത്തിച്ച ഒരു കമ്പനിയെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

സർക്കാർ കരാർ ജോലിക്കായി 2000 ദിനാറും റസിഡൻസിനായി 500 ദിനാറുമാണ് തൊഴിലാളികളിൽ നിന്ന് ഈടാക്കിയിരുന്നത്. കമ്പനി ഉടമയ്ക്ക് ബംഗ്ലാദേശിൽ പ്രതിനിധികളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.