മസൂദ് അസർ ചികിത്സയിൽ കഴിഞ്ഞ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം; 10 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പരിക്കേറ്റ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഗ്യാസ് ലീക്കിനെ തുടര്‍ന്നാണ് അപകടമെന്നാണ് സൂചന. എന്നാല്‍ അപകട കാരണം വ്യക്തമല്ല.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ പട്ടാളം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേ സമയം സ്ഫോടനത്തിന്റെ വാർത്ത പുറത്ത് വരാതിരിക്കാൻ പാക് സൈന്യം ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.