മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ   നിന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് വിലക്ക്

 

ന്യൂഡൽഹി:മാധ്യമങ്ങളോട്
​സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ​
വിലക്കി എയർ ഇന്ത്യ.നിലവിൽ
കമ്പനിയിൽ നിലനിൽക്കുന്ന
പ്രതിസന്ധിയെ തുടർന്നാണ്
​പുതിയ നിർദേശം​. എയർ ഇന്ത്യയുടെ
പ്രസിഡൻ്റ് അമൃത ശരണാണ്​ ഇക്കാര്യം
നോട്ടീസിലൂടെ ജീവനക്കാരെ അറിയിച്ചത്​.
ചില ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച്​​
കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട്
​സംസാരിച്ചതായി ശ്രദ്ധയിൽ
പെട്ടിട്ടു​ണ്ടെന്നും,അത്​ സമൂഹ
മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന
സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും
അമൃത ശരൺ മാധ്യമങ്ങളോട്
​പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും
തരത്തിലുള്ള പ്രതികരണങ്ങൾ
നടത്തുന്നതിന്​ മുമ്പ്​ കമ്പനിയുടെ
മാനേജിങ്​ ഡയറക്​ടറോട്​ അനുവാദം
വാങ്ങണം. ഇനി ഇതുപോലെയുള്ള
സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
ശക്​തമായ നടപടികൾ
സ്വീകരിക്കുമെന്നും കമ്പനി കുറിപ്പിലൂടെ
ജീവനക്കാർക്ക് മുന്നറിയിപ്പും
​നൽകിയിട്ടുണ്ട്​​.