മാവേലിക്കര ഫെസ്റ്റ് 2019 ഫ്ലെയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി :മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (MPAK)  മാവേലിക്കര ഫെസ്റ്റ് 2019 “താരകപെണ്ണാളേ” എന്നപ്രോഗ്രാമിന്റെ  ഫ്ലയർ,റാഫിൾ കൂപ്പൺ എന്നിവ  റിലീസ് ചെയ്തു . പ്രസിഡന്റ് സക്കീർ പുത്തൻ  പാലത്തിന്റെ  അധ്യക്ഷതയിൽ അബ്ബാസിയ  റീജൻസി ആഡിറ്റോറിയത്തിൽ  വെച്ച്  വെള്ളിയാഴ്ച  കൂടിയനിർവാഹകസമിതി യോഗത്തിൽ  വോയിസ് കുവൈറ്റിന്റെ  രക്ഷാധികാരി  പി.ജി.ബിനു കുവൈറ്റിലെ പ്രശ്സ്ഥ സംഗീത സംവിധായകൻജോയ് നന്ദനത്തിനു നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.

ഏപ്രിൽ 25  വ്യാഴം വൈകിട്ട് നാലു മണിക്ക്  യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ  അബ്ബാസിയയിൽ വച്ച് നടക്കുന്ന ഫെസ്റ്റിൽ  വിവിധകലാപരുപാടികൾ  അരങ്ങേറും. കുവൈറ്റിൽ  ആദ്യമായി എത്തുന്ന നാടൻ പാട്ടിന്റെ കുലപതി ശ്രി സത്യൻ കോമല്ലൂർ ആണ് മുഖ്യ അതിഥി. കുവൈറ്റ് പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ  നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. യോഗത്തിൽ ഇബ്രാഹിം കുട്ടി,പ്രകാശ് ചുനക്കര, സിതോജ് പി തോമസ്  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി  മനോജ് റോയ്  സ്വാഗതവും ട്രഷറർ വിജോ പി. തോമസ്  കൃതജ്ഞതയും രേഖപ്പെടുത്തി.