യഥാർത്ഥ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്

കുവൈത്ത്:   ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാറിനെതിരെയും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും യഥാർത്ഥ രാഷ്ട്രീയ ബദൽ എന്ന മുദ്രാവാക്യമുയർത്തുന്ന  എസ്  ഡി പി ഐക്ക് വോട്ട് ചെയ്യണമെന്ന് ഇന്ത്യൻ സോഷ്യൽ സെൻട്രൽ വൈസ് പ്രസിഡന്റ് തായിഫ് അഹമദ്  അഭ്യർത്തിച്ചു. അബ്ബാസിയയിൽ  സോഷ്യൽ ഫോറം കേരളാ ഘടകം സംഘടിപ്പിച്ച ഇലക്ഷൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത് മത ന്യുനപക്ഷങ്ങൾ  സംഘടിച്ച് സ്വയം ശക്തിതെളിയിച്ചാൽ  മാത്രമേ ബദൽ രാഷ്ട്രീയം ശക്തിപ്പെടുകയുള്ളൂയെന്ന് നിലപാട് വിശദീകച്ച സ്റ്റേറ്റ് സെക്രട്ടറി സഫീർ പൂന്തുറ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്  ഡി പി ഐയുടെ പ്രസ്ക്തി വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ
എസ്  ഡി പി ഐ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീത്തിനു ഈ തിരഞ്ഞെടുപ്പിൽ കരുത്ത് പകരാൻ പ്രവാസികൾ രംഗത്തിറങ്ങണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെൻട്രൽ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ആവശ്യപ്പെട്ടു.  എസ് ഡി പി ഐ ദേശിയ പ്രസിഡന്റ് മൊയ്തീൻ കുട്ടി ഫൈസി വീഡിയോ കോൺഫറന്സിലൂടെ നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു.
പരിപാടിയിൽ അധ്യക്ഷത വഹിച്ച സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി അന്തരിച്ച സഈദ് സാഹിബിന്റെ അനുസ്മരണം നടത്തി.  പുതുതായി പാർട്ടിയിലേക്ക് കടന്നുവന്നവർക്ക് സെൻട്രൽ ജനറൽ സെക്രട്ടറി സിറാജ് കല്ലട ഹാരാർപ്പണം നടത്തി. പരിപാടിയിൽ നൂർ മുഹമ്മദ് സ്വാഗതവും എൻജിനിയർ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു