വന്ദേ ഭാരത്‌ മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും 41 വിമാന സർവ്വീസുകൾ അനുവദിച്ചു

വന്ദേ ഭാരത്‌ മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും 41 വിമാന സർവ്വീസുകൾ അനുവദിച്ചു. ഇതിൽ 12 സർവ്വീസുകൾ കൊച്ചി , കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും.ഗോ എയർ വിമാന കമ്പനിയാണു കേരളത്തിലേക്കുള്ള സർവ്വീസ്‌ നടത്തുക.ജൂലായ്‌ 12 മുതൽ 18 വരെയാണു കേരളത്തിലേക്കുള്ള സർവ്വീസുകൾ. ജൂലായ്‌ 12 മുതൽ 16 വരെ ഓരോ സർവ്വീസുകൾ കണ്ണൂരേക്കും കൊച്ചിയിലേക്കും ഉണ്ടായിരിക്കും. ജൂലായ്‌ 17 , 18 ദിവസങ്ങളിൽ ഒരു സർവ്വീസ്‌ വീതം കൊച്ചിയിലേക്ക്‌ മാത്രവും ക്രമീകരിച്ചിരിച്ചിരിക്കുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വീമാനസർവീസുകളുടെ നാലാം ഘട്ട ഷെഡ്യൂള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെയാണ്. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത് , അതിൽ കുവൈറ്റിൽ നിന്ന് വീമാനങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെതിരെ കുവൈത്ത്‌ പ്രവാസി സമൂഹത്തിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.