വാക്സിൻ അനുമതി ; രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ര​ണ്ടു​വാ​ക്സി​നു​ക​ളും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന​തി​ൽ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാഅഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ രാജ്യത്ത് കോ​വി​ഡ് വാ​ക്സിൻ ഉ​പ​യോ​ഗിക്കാൻ ഡി​സി​ജി​ഐ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇതോടെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആരംഭിക്കാനാ​കും.
സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡി​നു പു​റ​മേ ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു​മാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​കും കോ​വാ​ക്സി​ൻ.
വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു സ​മ​യം തേ​ടി​യ​തി​നാ​ൽ ഫൈ​സ​ർ വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തു വൈ​കു​മെ​ന്നാ​ണു സൂ​ച​ന. സൈ​ഡ​സ് കാ​ഡി​ല​യു​ടെ സൈ​കോ​വ്ഡി, ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റീ​സ് നി​ർ​മി​ക്കു​ന്ന റ​ഷ്യ​യു​ടെ സ്ഫു​ട്നി​ക് അ​ഞ്ച് എ​ന്നീ വാ​ക്സി​നു​ക​ളും അ​നു​മ​തി കാ​ക്കു​ക​യാ​ണ്.