വെല്‍ഫെയര്‍ കേരള കുവൈത്ത് ക്വാറന്റയിന്‍ മീറ്റ്‌ സംഘടിപ്പിച്ചു .

കുവൈത്ത് സിറ്റി : വെല്‍ഫെയര്‍ കേരള കുവൈത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്ക് പോയ സൌജന്യ ചാര്‍ട്ടര്‍ വിമാനത്തിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് ക്വാറന്റയിന്‍ മീറ്റ്‌ സംഘടിപ്പിച്ചു.

കോവിഡ്  രോഗ വ്യാപനം തുടരുന്ന  സാഹചര്യത്തില്‍ ആശങ്കയിലായവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഡോ.അബ്ദുല്‍ ഫതാഹ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റയിന്‍ കാലയളവ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും എല്ലാവരും ആത്മധൈര്യം കൈവിടാതെ നിലകൊള്ളണമെന്നും അദ്ദേഹം ഉണര്‍ത്തി. സ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി .  ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച സംഗമത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ്‌ റസീന മുഹിയുദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഖലീലു റഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രെട്ടറി അന്‍വര്‍ ഷാജി നന്ദിയും പറഞ്ഞു.

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ 164 യാത്രാക്കാരാണ് കഴിഞ്ഞയാഴ്ച സൌജന്യ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്

Photo:  ക്വാറന്റൈന്‍ മീറ്റില്‍ ഡോ.അബ്ദുല്‍ ഫത്താഹ് ബോധവല്‍ക്കരണ ക്ലാസ്സെടുക്കുന്നു.