എം.ഇ.എസ് കുവൈത്ത് ചാപ്റ്റര്‍  മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു.

0
14

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍  കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം: കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  ഓണ്‍ലൈന്‍  ക്ലാസ് ശ്രദ്ധേയമായി. മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ പ്രമുഖ ശിശുരോഗ വിദഗ്ധന്‍  ഡോ: സചിത്താണ് ക്‌ളാസ്സിനു നേതൃത്വം നല്‍കിയത്.  മാതാപിതാക്കൾ കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാർ  ആവുകയും സ്വയം പര്യാപ്തത വരാൻ കുട്ടികളെ ചെറുപ്പം മുതൽ പരിശീലനം നല്കണമെന്നും  ഡോ:സചിത്ത്  പറഞ്ഞു. അനുയോജ്യമായ മേഖല കണ്ടെത്തി കൃത്യമായ ലക്ഷ്യത്തോടെയായിരിക്കണം നമ്മള്‍ കുട്ടികളെ  ജീവിതത്തിൽ മുന്നോട്ട് നയിക്കേണ്ടത്. അതുപോലെ  തന്നെ കുട്ടികളുടെ പഠന ജീവിത വഴിയില്‍ എല്ലാതലങ്ങളിലും അച്ചടക്കം ഉറപ്പ്  വരുത്താന്‍ നമുക്ക് സാധിക്കണമെന്നും,ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെകാണാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.തുടർന്നു കുട്ടികളുടെ  വിവിധ  സംശയങ്ങൾക്ക്  അദ്ദേഹം മറുപടി  നൽകി.എം.ഇ.എസ് ഭാരവാഹികളായ പ്രസിഡന്റ് മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂര്‍ ഡോ:സജിത്തിനെ  പ്രേക്ഷകർക്കായി പരിചയപെടുത്തി. മുൻ പ്രസിഡന്റ്‌ സാദിഖ് അലി നന്ദിയും രേഖപ്പെടുത്തി.വെബ് കോർഡിനേറ്റർ നാസര്‍ ഇക്ബാലിന്റെ നേതൃത്വത്തിൽ സഹീർ,നെസ്‌ലിൻ,റയീസ് സലേഹ്,  നിഹാൽ  എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.