60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; ആരോഗ്യ ഇൻഷുറൻസ് ഫീസ് 500 ദിനാർ തന്നെ ആയിരിക്കും

കുവൈത്ത്‌ സിറ്റി :  കുവൈത്തിൽ  60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി  പുതുക്കുന്നതിനുള്ള നിർദിഷ്ട സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് 500 ദിനാർ തന്നെ ആയിരിക്കും എന്ന് റിപ്പോർട്ട്. പോളിസി ഉടമകൾക്ക് പ്രതിവർഷം 10,000 ദിനാർ വരെ ആരോഗ്യ പരിരക്ഷയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്  .ചികിത്സകൾ സ്വകാര്യ  ആശുപത്രികളിൽ മാത്രമായിരിക്കും ലഭിക്കുക. ഇൻഷുറൻസ്‌ കമ്പനിയുടെ പട്ടികയിലുള്ള ആശുപത്രിയിൽ പ്രത്യേക ചികിൽസകൾ ലഭിക്കാത്ത സാഹചര്യത്തിൽ കുവൈത്തിൽ ആ സേവനം ലഭിക്കുന്ന മറ്റ് ആശുപത്രികളിലേക്ക്  കൈമാറും.   മാനവവിഭവശേഷി സമിതി അധികൃതരുമായി ഇൻഷുറൻസ് കമ്പനി ഫെഡറേഷൻ ഉടൻ തന്നെ യോഗം ചേരും