ശ്രീലങ്കൻ ഭീകരാക്രമണത്തിനെതിരെ യൂത്ത് ഇന്ത്യ ഐക്യദാർഢ്യ സംഗമം 

ഫഹാഹീൽ: ശ്രീലങ്കയിൽ നടന്ന അക്രമണത്തിൽ ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത സഹോദരൻമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് ഇന്ത്യ ഫഹാഹീൽ സോൺ ഐഖ്യദാർഢ്യ സംഗമം ഫഹാഹീൽ യൂനിറ്റിസെൻററിൽ വെച്ച് നടത്തി. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന മാനവികതയുടെയുടെ ശത്രുക്കൾക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണമെന്നും എന്നും മാനവികതയുടെ ശത്രുക്കളെ  ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭീകരവാദം ഏതു നാടിനെ സംബന്ധിച്ചും ദുരന്തമാണ്. ഇത്തരം വിഷയങ്ങളില്‍ കൊല്ലപ്പെടുക പലപ്പോഴും നിരപരാധികള്‍ മാത്രം. ഒരു മതവും ആഗ്രഹിക്കാത്ത ഒന്നാണ് ഭൂമിയില്‍ നിരപരാധികളുടെ രക്തം വീഴ്ത്തുക എന്നത്. അതെ സമയം മതത്തിന്റെ പേരില്‍ പലരും മുതലെടുക്കുന്നു എന്നത് മറ്റൊരു കാര്യവും. ഭീകരവാദികള്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കുക വഴി അത്തരം പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ നാടാണ് നമ്മുടേതെന്നും നാം മറക്കരുത്.
ശ്രീലങ്കൻ ഐക്യദാർഢ്യം പരിപാടിക്ക് ഫഹഹീൽ സോൺ പ്രസിഡൻറ് ഫവാസ്.കെ.വി അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിക്ക് സോണൽ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്ലക്കാർഡും ഇരുട്ടിനെ കീറിമുറിക്കുന്ന സന്ദേശവുമായി മെഴുകുതിരിയും കത്തിച്ച് രണ്ടുമിനിറ്റ് മൗനമാചരിച്ചു.
തുടർന്ന് നടന്ന പരിപാടികളിൽ യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഉസാമ അബ്ദുൽറസാഖ് മർഹബൻ യാ റമളാൻ  എന്ന വിഷയത്തിൽ ക്ലാസെടുത്തു. ആനുകാലിക വിഷയവുമായി ബന്ധപ്പെട്ട  ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ നാം കൈക്കൊള്ളേണ്ട നിലപാടുകളും ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആനുകാലിക പഠനക്ലാസ് സഹോദരൻ സമീർ അബൂഹലീഫ നടത്തി. സഹോദരൻ ഡാനിഷിന്റെ സമാപനത്തോടെ യോഗം അവസാ