സംവിധായകൻ ഷാനവാസിനെ പ്രത്യേക ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു

പാലക്കാട്‌ : അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിലേക്കാണ് കൊണ്ടുവരുന്നത് .ഷാനാവാസുമായി കോയമ്പത്തൂരിൽ നിന്ന് തിരിച്ച ആംബുലൻസിന് റോഡിൽ യാത്രാ സൗകര്യം ഒരുക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. ഐസിയു സംവിധാനമുള്ള പ്രത്യേക ആംബുലൻസിലാണ് ഷാനാവാസിനെ കൊണ്ടുവരുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു