സ്റ്റാർലൈനർ വിക്ഷേപണം വിജയകരം

ന്യൂഡൽഹി: മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ബോയിങ്ങ് സ്റ്റാർലൈനർ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസണിനേയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടാണ് പേടകത്തിൻ്റെ വിജയകരമായ വിക്ഷേപണം. ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് പേടകം കുതിച്ചുയർന്നത്. ഏഴു ദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങും. വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണ യാത്രയാണിത്. നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നതിനാൽ പേടകത്തിൻ്റെ വിക്ഷേപണം രണ്ടു തവണയാണ് മാറ്റിവെച്ചത്.