കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെവിലക്കുള്ള
34 രാജ്യങ്ങളിൽനിന്ന് നേരിേട്ടാ ട്രാൻസിറ്റ് വഴിയോ
കുവൈത്തിലേക്ക് വരാമെന്ന് അധികൃതർ വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് വരാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച സർക്കുലറും കൊണ്ടുവരാവുന്നവരുടെ പട്ടികയും വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് നൽകി. സ്റ്റാഫ് നഴ്സുമാർ,ടെക്നീഷ്യന്മാർ,മെഡിക്കൽ പ്രൊഫഷണലുകളുടെ ഉൾപ്പെടെ സാധുതയുള്ള താമസ രേഖ കൈവശമുള്ള എല്ലാ സ്വകാര്യ ആരോഗ്യ മേഖല ജീവനക്കാർക്കും തിരികെ വരാം.
അവധിക്ക്നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്നവരിൽ നിരവധി സ്വകാര്യ
ആശുപത്രി ജീവനക്കാരുമുണ്ട്. നിരവധി പേർയു.എ.ഇ ഉൾപ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇതിനകതിരിച്ചെത്തിയിട്ടുമുണ്ട്. തിരികെ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശമുണ്ട്