സ്വദേശികളും വിദേശികളുമായി 7,50,000  പേർ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി

സ്വദേശികളും വിദേശികളുമായി 7,50,000  പേർ  75 ദിവസത്തിനുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി കുവൈറ്റ്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാവർക്കുമായി വിരലടയാളം എടുക്കുന്നത് തുടരുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടിക്രമം എല്ലാവർക്കും എളുപ്പമാക്കുന്നതിന് ചില വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു.