സൗദിയിൽ കോവിഡ് ബാധിച്ച് 6 മരണം കൂടി; രോഗബാധിതർ അയ്യായിരത്തിലേക്ക്

0
4

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 65 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. അതേസമയം തന്നെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. 4934 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 472 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഫ്യു അടക്കം കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ് സൗദിയിലെങ്കിലും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.