സർക്കാർ ഇളവുകൾ ഉപയോഗപ്പെടുത്താതെ റെസിഡൻസി വിസ നിയമലംഘകർ

0
5

കുവൈത്ത് സിറ്റി: താമസവിസ നിയമലംഘകർക്ക് പിഴയടച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി സർക്കാർ അനുവദിച്ച സമയപരിധി ഈ മാസം 31ഓടെ അവസാനിക്കും. എന്നാൽ
400 പ്രവാസികൾ മാത്രമാണ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾക്ക് അവരുടെ പദവി നിയമവിധേയമാക്കാൻ ഇതുവരെ അപേക്ഷ സമർപ്പിച്ചത്. ഏകദേശം 130,000 പേർ കുവൈത്തിൽ നിയമലംഘകരായി നിലവിൽ ഉള്ളപ്പോഴാണിത്.
സ്റ്റാറ്റസ് ശരിയാക്കുന്നതിനായി ഏറ്റവുമധികം അപേക്ഷ ലഭിച്ചത് തലസ്ഥാനത്തും ഹവ്വലി,ഫർവാനിയ എന്നീ ഗവർണറേറ്റുകളിലുമാണ്.
റെസിഡൻസി നിയമം ലംഘിച്ചവർക്ക് പിഴ അടച്ച് ഭേദഗതി വരുത്താൻ ഡിസംബർ 1 മുതൽ 31 വരെ ഒരു മാസക്കാലമാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. എന്നാൽ നിയമലംഘകരുടെയോ അവരുടെ സ്പോൺസർമാരുടെയോ ഭാഗത്തുനിന്നുള്ള പ്രതികരണം വളരെ ദുർബലമാണ് . ഡിസംബർ 31ന് ശേഷം സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ, അനധികൃത താമസക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി അധികൃതർ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കും