ജിദ്ദ: സൗദിയിൽ ജോലിക്കിടെ ഹൃദയാഘാതം ഉണ്ടായ മലയാളി മരിച്ചു. മല്ലപുറം കാളികാവ് പള്ളിശ്ശേരി സ്വദേശി അബ്ദുൾ കരീം (52) ആണ് മരിച്ചത്. ജിദ്ദാ ഇൻഡസ്ട്രിയൽ സിറ്റിയിലെ സവോള ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കരീമിനെ സഹപ്രവർത്തകർ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ പുരോഗമിക്കുന്നുണ്ട്.ഭാര്യ ആയിശ. മക്കള്‍: റഈസ് (റിയാദ്), റിയാസ്. മരണ വിവരമറിഞ്ഞ് റിയാദില്‍നിന്ന് മകന്‍ ജിദ്ദയിലെത്തിയിട്ടുണ്ട്.