ഫണ്ട് ദുർവിനിയോഗം: മുൻ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് 7 വർഷം തടവുശിക്ഷ വിധിച്ച് കോടതി

0
8

കുവൈറ്റ്: പൊതുഫണ്ട് വഴിമാറ്റി ചിലവഴിച്ച കേസിൽ കുവൈറ്റിലെ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഏഴു വർഷം തടവ്. മുൻ ആരോഗ്യമന്ത്രി ഡോ.അലി അൽ ഒബൈദി, ആരോഗ്യ മന്ത്രാലയത്തിലെ തന്നെ അണ്ടർ സെക്രട്ടറിമാരായിരുന്ന ഡോ.ഖാലിദ് അൽ സഹ്ലാവി, മഹ്മൂദ് അൽ അബുൽഹദി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി ഉദ്യോഗസ്ഥൻ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി റദ്ദു ചെയ്യണമെങ്കിൽ 10000 ദിനാർ കെട്ടി വയ്ക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

വിദേശകമ്പനിയുമായുള്ള ഒരു ഇടപാടിൽ സര്‍ക്കാര്‍ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഇതുമൂലം ഖജനാവിന് 81ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടായെന്നുമാണ് കേസ്. ഈ തുക പ്രതികളിൽ നിന്ന് തിരികെ പിടിക്കാനും മിനിസ്റ്റീരിയൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. അധികാരത്തിലുണ്ടായിരുന്നു ഒരു മുൻമന്ത്രിക്ക് തടവുശിക്ഷ ലഭിക്കുന്ന സംഭവം കുവൈറ്റ് ചരിത്രത്തിൽ തന്നെ ആദ്യമാണ്.