കുവൈത്ത് സിറ്റി:
പുണ്യ റമളാനെ വരവേൽക്കാനായി കുവൈത്ത് കെ.എം.സി.സി താനൂർ മണ്ഡലം കമ്മറ്റി “റമളാൻ മുന്നൊരുക്കം”;”ബാബ് അൽ റയ്യാൻ” സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.സി.സി.താനൂർ മണ്ഡലം പ്രസിഡണ്ട് ഹംസ കരിങ്കപ്പാറ അദ്ധ്യക്ഷനായിരുന്നു. മുഖ്യാതിഥി താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപീകൃതമായി ആറുമാസത്തിനുള്ളിൽ ഇത്തരം ഒരു മെഗാ പരിപാടി സംഘടിപ്പിക്കുകയും അതോടൊപ്പം വിധവകൾക്കൊരു കൈത്താങ്ങ് എന്ന പേരിൽ തൊഴിൽ സംരംഭമായി പഞ്ചായത്ത് തല തയ്യൽ മെഷീൻ യൂണിറ്റുകൾ ആസൂത്രണം ചെയ്യുകയും ചെയ്ത മണ്ഡലം കെ.എം.സി.സി. ഭാരവാഹികളെയും അതിനു വേണ്ടി പ്രയത്നിക്കുന്നവരെയും തങ്ങൾ അഭിനന്ദിച്ചു.പരിപാടിയോടനുബന്ധി ച്ച് പുറത്തിറക്കിയ സപ്ലിമെന്റ് അസ്കർ സാഹിബിനു നൽകിക്കൊണ്ടും “വിധവകൾക്കൊരു കൈത്താങ്ങ്” പദ്ധതിയുടെ പോസ്റ്റർ ഇ.എസ്. അബ്ദുറഹിമാനു നൽകിയും സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. പ്രമുഖ വഗ്മിയും പണ്ഡിതനുമായ ജലീൽ റഹ്‌മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. റമളാനിനെ സ്വീകരിക്കാൻ ബാഹ്യ തയ്യാറെടുപ്പിനേക്കാൾ ആവശ്യം ഹൃദയം കൊണ്ടുള്ള തായ്യാറെടുപ്പാണെന്ന് ജലീൽ റഹ്മാനി ഉദ്ബോധിപ്പിച്ചു. സയ്യിദ് മുത്തുക്കോയ തങ്ങൾക്കുള്ള ഉപഹാരം മുൻ പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാനും ജലീൽ റഹ്മാനിക്ക് മതകാര്യ വിംഗ് ചെയർമാൻ എൻ.കെ.ഖാലിദ് ഹാജി യും കൈമാറി. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, മുൻ പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ, കെ.എം.സി.സി.സംസ്ഥാന സെക്രട്ടറി എഞ്ചി.മുഷ്താഖ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹമീദ് സബ്ഹാൻ ആശംസകളർപ്പിച്ച് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്,ടി.ടി.ഷംസു, റസാഖ് അയ്യൂർ, മലപ്പുറം ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് വെന്നിയൂർ, ട്രഷറർ അയ്യൂബ് പുതുപ്പറമ്പ്, വൈസ് പ്രസിഡണ്ട് എഞ്ചി.മുജീബ് , മണ്ഡലം നേതാക്കളായ മയ്യേരി അബൂബക്കർ, നിസാർ ചേനാത്,സി.എച്ച്.സല്മാൻ ഫാരിസ്,ജാഫർ പറമ്പാട്ട്, ഇ.എസ്.അബ്ദുറഹിമാൻ,കെ.വി.മുഹമ് മദ്,സൈദാലികുട്ടി,ഒ.പി.കബീർ,കെ. വി.ഹംസ,റഫീഖ് മറ്റു ജില്ലാ-മണ്ഡലം നേതാക്കൾ തുടങ്ങിയവര് സംബന്ധിച്ചു. ഹഖീം മൗലവി വാണിയന്നൂരിന്റ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കെ.എം.സി.സി.താനൂർ മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കെ.പി. സ്വാഗതവും സെക്രട്ടറി കബീർ മൂസാജിപ്പടി നന്ദിയും പറഞ്ഞു.
(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി താനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച “റമളാൻ മുന്നൊരുക്കം”;”ബാബ് അൽ റയ്യാൻ” പരിപാടി താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.)