ഇൻകാസ് കുവൈറ്റ് സ്വാതന്ത്ര്യദിന സംഗമം 2026 സംഘടിപ്പിച്ചു

0
10

കുവൈത്ത് സിറ്റി : ഇൻകാസ് (INCAS) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യദിന സംഗമം 2026 സംഘടിപ്പിച്ചു. “ദേശസ്നേഹത്തിന്റെ നിറവിൽ ഒരുമിക്കാം” എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ നാനാതുറകളിലുള്ള നിരവധി പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു.

നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കും യാതനകൾക്കും ശേഷം ഭാരതത്തിന് സ്വാതന്ത്ര്യം വാങ്ങിത്തരാൻ ജീവൻ ബലിയർപ്പിച്ച നമ്മുടെ കഴിഞ്ഞകാല മഹാരഥന്മാരായ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ് തുടങ്ങി നിരവധി ധീര ദേശസ്നേഹികളുടെ ത്യാഗോജ്ജ്വലമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

അവരുടെ സ്വപ്നത്തിലെ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്ന ഓർമ്മപ്പെടുത്തൽ ചടങ്ങിന് കൂടുതൽ വൈകാരികമായ മാനം നൽകി.

യോഗത്തിന് ചെയർമാൻ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. കുവൈത്ത് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. അജു കെ വർഗീസ് ഉത്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ സ്വാതന്ത്ര്യദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്തായ പൈതൃകവും ഓർമ്മിപ്പിച്ചുകൊണ്ട് ഇൻകാസ് നേതാക്കളായ ജേക്കബ് ചണ്ണപ്പെട്ട മുഖ്യ പ്രഭാഷണവും മാത്യു ചെന്നിത്തല, ജെറി ജോൺ കോശി, ജെയിംസ് കൊട്ടാരം, ഷിജു ഓതറ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി കോർഡിനേഷൻ കമ്മറ്റി കൺവീനർമാർ അലക്സ് മാനന്തവാടി, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, ജിജി നൈനാൻ, ബിജു അലക്സാണ്ടർ, ഷിബു തയ്യിൽ കുമരകം, അജു ആൽബർട്ട്, ശശി വലിയകുളങ്ങര, പ്രകാശ് ചിറ്റേഴത്, ബിജു ഡാനിയേൽ, ജെയിംസ് ചേപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി.