പാസ്കോസ് സില്‍വര്‍ ജൂബിലി ആഘോഷം ഡിസംബര്‍ 8-ന്, സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥി

0
19

കുവൈത്ത് സിറ്റി : പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (പാസ്കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗം ആയി ഡിസംബര്‍ 8 വ്യാഴാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് “മിസ്റ്റർ എസ്.ജി.കെ @ കുവൈറ്റ്” എന്ന പേരിൽ സമ്മേളനം നടത്തപ്പെടുന്നു. യാത്രാവിവരണത്തിന്റെ ദൃശ്യസാധ്യത മലയാളിയുടെ മുന്നിലെത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് മുഖ്യാതിഥി.

വ്യാഴാഴ്ച വൈകിട്ട് 7-മണിക്ക് സില്‍വര്‍ ജൂബിലിയാഘോഷപരിപാടികളും മുഖ്യപ്രഭാഷണവും തുടർന്ന് സംവാദവും അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് പാസ്കോസ് ഒരുക്കി വരുന്നത്. ഗൂഗിള്‍ ഫോമിലൂടെ ഏര്‍പ്പെടുത്തിയ രജിസ്ട്രഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാസ്കോസ് പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ ചൂരനോലി, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി റോജി മാത്യു , പ്രോഗ്രാം കൺവീനർ സിബി തോമസ് താഴത്തുവരിക്കയിൽ, ട്രഷറർ ആൻറ്റോഷ്‌ ആന്റണി, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ജോൺ എന്നിവർ പങ്കെടുത്തു.