കുവൈറ്റ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പിസിഎഫ് കുവൈറ്റ് വൈസ് പ്രസിഡന്റ് അസീസ് പൂന്നൂരിന് പിസിഎഫ് കുവൈറ്റ് യാത്രയയപ്പ് നൽകി.
കുവൈറ്റ് സിറ്റിയിലെ അജ്മീർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് കുവൈറ്റ് പിസിഎഫ് ജനറൽ സെക്രെട്ടറി സിറാജുദ്ദീൻ തൊട്ടാപ്പ് ഉദ്ഘാടനം ചെയ്തു. ട്രെഷറർ അബ്ദുൽ വഹാബ് ചുണ്ട അധ്യക്ഷത വഹിച്ചു. പ്രെഡിഡന്റ് സിദ്ദീഖ് പൊന്നാനി ഉപഹാരം കൈമാറി.
ഹുമയൂൺ അറക്കൽ, സജ്ജാദ് തോണിയേക്കൽ, ഫസലുദ്ദീൻ പുനലൂർ എന്നിവർ സംസാരിച്ചു അസീസ് പൂന്നൂർ നന്ദി പ്രകാശിപ്പിച്ചു .