കുവൈത്ത് സിറ്റി : കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു വാഹനത്തിന് തീപിടിച്ചതെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.ഹവല്ലിയിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.