കെ ഇ എ റിഗ്ഗായി ഏരിയ ഷൂട്ട്‌ ഔട്ട്‌ പോസ്റ്റർ പ്രകാശനം ചെയ്തു

0
170

കുവൈത്ത് സിറ്റി: കെ ഇ എ കാസറഗോഡ് ജില്ലാ അസോസിയേഷൻ റിഗ്ഗായി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ ടീമുകളെ ഉൾപ്പെടുത്തി കൊണ്ട് മെയ് രണ്ടാം തീയതി റിഗ്ഗായി ഫുട്‌ബോൾ ഗ്രൗണ്ടിൽ നടത്തുന്ന ഫുട്‌ബോൾ ഷൂട്ടൗട്ടിന്റെ പോസ്റ്റർ പ്രകാശനം സപ്ത സംഗീത വേദിയിൽ വെച്ച് ഏരിയ പ്രസിഡണ്ട് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ സെട്രൽ കമ്മിറ്റി പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി. കൺവീനർ മൊയ്തു ചിത്താരിക്ക് നൽകി നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് തളങ്കര, ശ്രീനിവാസൻ, പ്രശാന്ത് നെല്ലിക്കാട്ട്, ഹസ്സൻ ബല്ല, അബ്ദുള്ള കടവത്ത്, ഏരിയാ ഭാരവാഹികളായ സിദ്ദീക്ക് ശർഖി, റഹീം ആരിക്കാടി, റഫീക്ക് ഒളവറ, ഗഫൂർ കോട്ടക്കുന്ന് സംബന്ധിച്ചു.