കുവൈത്ത് സിറ്റി: കുവൈറ്റ് ഓയിൽ കമ്പനിയിൽ (കെഒസി) ആസ്ഥാനത്ത് മോഷണം നടന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് കമ്പനി ജീവനക്കാരൻ ആയ ഒരു പ്രവാസിയെ അൽ-ഖഷാനിയ്യ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് പിടികൂടി. റൗഡാറ്റെയ്ൻ ഫീൽഡിൽ നിന്ന് തൊഴിലുടമയുടെ 145 ഇരുമ്പ് കല്ലിപ്പുകളാണ് മോഷണം പോയത്.സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മോഷണം പിടിക്കപ്പെട്ടത്. സ്വന്തം ആവശ്യത്തിനാണ് ഇവ മോഷ്ടിച്ചതെന്ന് പ്രവാസി സമ്മതിച്ചു.പ്രവാസിക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്.





























