യുകെയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവരിൽ 22 പേർ കോവിഡ് പോസിറ്റീവായി

0
11

ഡൽഹി: യുകെയിൽ നിന്നോ യു കെ വഴിയോ തിരിച്ചെത്തിയവരിൽ കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം 22 ആയി. ഡൽഹിയിൽ 11 പേരും പഞ്ചാബിലെ അമൃത്സറിൽ എട്ടുപേരും കൊൽക്കത്തയിൽ രണ്ടാളും ചെന്നൈയിൽ മറ്റൊരാളും ആണ് നിലവിൽ പോസിറ്റീവായിരിക്കുന്നത്. ആർ ടി പി സിആർ ടെസ്റ്റിൽ പോസിറ്റീവ് ആയവരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലുള്ള പ്രത്യേക ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇവരിലെ അണുബാധ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിൽ നിന്നാണോ എന്ന് നിർണ്ണയിക്കുന്നുതിന് വേണ്ടിയാണിത്. എന്നാൽ നിലവിൽ ഇന്ത്യയിൽ എവിടെയും പുതിയ ഇനം കോവിഡ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. യുകെയിൽ നിന്നുള്ള വിമാനങ്ങളുടെ നിരോധനം ആരംഭിക്കുന്നതിനുമുമ്പ്, രാജ്യത്ത് എത്തിയ എല്ലാ യാത്രക്കാരെയും കൊറോണ വൈറസിനായുള്ള ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലങ്ങൾ വരുന്നതുവരെ വിമാനത്താവളങ്ങളിൽ കാത്തിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു .
കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ യുകെയിൽ നിന്നെത്തിയ ഓരോ യാത്രക്കാരെയും
അധികൃതർ കണ്ടെത്തുകയും, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വന്നവർക്ക് കർശനമായ സ്വയം നിരീക്ഷണം ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.