മംഗളുരു സ്ഫോടനം: പിഎഫ്ഐ നേതാവ് കസ്റ്റഡിയിൽ

0
19

മംഗളൂരുവിൽ ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബണ്ട്വാൾ പാനി സ്വദേശി ഇജാജിനെയാണ് കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇജാജിനെ കസ്റ്റഡിയിൽ എടുത്തത്.

അതേസമയം,ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. എൻഐഎയിലെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.