266 പുതിയ കൊറോണ കേസുകൾ

കുവൈത്ത് സിറ്റി:കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 148773 ആയി. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ 238 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു.