സൗഹാർദ്രം കുവൈറ്റ്  കുടുംബ സംഗമവും ഈദ് ആഘോഷവും  ആഘോഷിച്ചു

0
41
  സൗഹാർദ്രം കുവൈറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഈദ് ആഘോഷവും  അബ്ബാസിയാ  പോപ്പിൻസ് ഹാളിൽ  നടന്നു
 സൗഹാർദ്രം കുവൈറ്റ് അംഗങ്ങളുടെ
 ഡാൻസ്, ഗാനമേള, ഒപ്പന, അമ്മൻ കുടം,  തുടങ്ങി  വിവിധയിനം കലാ പരിപാടികൾ  അവതരിപ്പിച്ചു.
കൂടാതെ നാടൻ പാട്ട് കൂട്ടമായ കരിമ്പൊളി കുവൈറ്റ്
 നയിച്ച നാടൻ പാട്ടുകളും നിറഞ്ഞ സദസ്സിനെ  ആനന്ദത്തിലാറാടിച്ചു.
സൗഹാർദ്രം കുവൈറ്റ്  പ്രസിഡന്റ് ശ്രീ ബിജു ഭവൻസിന്റെ അധ്യക്ഷതയിൽ  ശ്രീ  മനോജ് മാവേലിക്കര കാര്യ പരിപാടികൾ  ഉൽഘാടനം ചെയ്തു
 കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകാരായ ശ്രീ  ബാബു ഫ്രാൻസിസ്(ലോക കേരള സഭാ അംഗം), ശ്രീ മുബാറക് കാമ്പ്രത്ത് എന്നിവർ പങ്കെടുത്ത്  മുഖ്യ പ്രഭാഷണം നടത്തി. അറിവിന്റെ ലോകം പരിപാടിയിലെ വിജയിക്ക് സ്വർണ്ണ സമ്മാനവും വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാ പ്രതിഭകൾക്കും മെഡലും മെമ്മോന്റോയും നൽകി ആദരിച്ചു
സുരേഷ്‌ കുമാർ, അമ്മു, ഷൈനി  ആശംസകളും  സദാനന്ദൻ നായർ  നന്ദിയും പറഞ്ഞു.
അജിത്, ശരത്‌, സന്തോഷ് ചന്ദ്രൻ, ഹുസൈൻ A.K, ഷിജു, സിന്ധു, പ്രിയ, റോയിമാത്യൂ ,രേഷ്മ, ഹസീന, സുജ, സുബി പരിപാടികൾ  നിയന്ത്രിച്ചു.