കുവൈറ്റ് സിറ്റി: മലയാളി വിദ്യാർത്ഥികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാലവേദി രക്ഷധികാരി സമിതി കോർഡിനേറ്റർ ശങ്കർറാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാലു മേഖലകളിൽ നിന്നുമായി നാല് മേഖലാ രക്ഷധികാരി സമിതി അംഗങ്ങളും കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളും ബാലവേദിയുടെ നാല് മേഖലാ കമ്മിറ്റികൾ ഉൾപ്പടെ നൂറിൽ പരം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ബാലവേദി രക്ഷധികാരിസമിതി കൺവീനർ രജീഷ് സി സ്വാഗതം പറഞ്ഞു. ബാലവേദി കുവൈറ്റ് സെക്രട്ടറി അഞ്ജലിറ്റ രമേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കലകുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പുതിയ ഭാരവാഹികളെ സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചു. പ്രസിഡന്റായി കീർത്തന ഷാനി, സെക്രട്ടറിയായി നന്ദന ലക്ഷ്മി, വൈസ് പ്രസിഡന്റായി കെവിൻ രാംനാഥ്, ജോയിന്റ് സെക്രട്ടറിയായി ഡിയോണ ജോർജ്ജ് എന്നിവർ തിരഞ്ഞെടുക്കപെട്ടു. നവീൻ എളയാവൂർ കൺവീനറായും, ജ്യോതിഷ് പി.ജി കോഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവിൽ വന്നു. പുതിയതായി തിരഞ്ഞെടുത്ത ബാലവേദി സെക്രട്ടറി നന്ദന ലക്ഷ്മി നന്ദി പറഞ്ഞു.

































