എൻ.ബി.ടി.സി. ഗ്രൂപ്പിൻറ്റെ സൗദി അറേബ്യ ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

 

 

എൻ.ബി.ടി.സി. ഗ്രൂപ്പിന് പുതിയ നാഴികക്കല്ലായി സൗദി അറേബ്യയിലെ
ബ്രാഞ്ച് ഓഫീസ് 2019 ജൂലൈ 10 മുതൽ പ്രവർത്തനമാരംഭിച്ചു. സൗദി
അറേബ്യയിലെ അൽ-കോബാറിൽ എൻ.ബി.ടി.സി. ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് എൻ. അൽ-ബദ്ദയും മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാമും ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ, എൻ.ബി.ടി.സി. ഗ്രൂപ്പ് മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എൻ.ബി.ടി.സി. ഗ്രൂപ്പിൻറ്റെ പ്രവർത്തനം സൗദി അറേബ്യയിൽ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചതെന്ന് മാനേജ്‍മെന്റ് അറിയിച്ചു.